കമൽനാഥിന​ു നേരെ ​േതാക്കു ചൂണ്ടി; പൊലീസുകാരന്​ സസ്​പെൻഷൻ

ഭോപാൽ: മധ്യപ്രദേശ്​ ചിദ്വാരയിലെ വിമാനത്താവളത്തിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്​ നേതാവുമായ കമൽനാഥിനു നേരെ പൊലീസുദ്യോഗസ്​ഥൻ തോക്കു ചൂണ്ടി. ഒമ്പതു തവണ ചിദ്വാരയിൽ നിന്ന്​ എം.പിയായ കമൽനാഥ്​ ഡൽഹിയിലേക്ക്​ പോകുന്നതിനായി സ്വകാര്യ വിമാനം കയറാൻ എത്തിയതായിരുന്നു. 

വൈകീട്ട്​ നാലു മണിയോടെ വിമാനത്താവളത്തിലേക്ക്​ കടന്ന ഉടൻ രത്​നേഷ്​ പവാർ എന്ന പൊലീസുകാരനാണ്​ കമൽനാഥിനു നേരെ തോക്കു ചൂണ്ടിയത്​. കോൺഗ്രസ്​ പ്രവർത്തകരും നേതാക്കളും സ്​തംബ്​ധരായി നിന്നു. ഉടൻ സുരക്ഷാ ജീവനക്കാൻ പൊലീസുകാരനെ വളഞ്ഞു. രത്​നേഷ്​ പവാറിനെ ജോലിയിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തതായി ചിദ്വാര ഡി.​െഎ.ജി ജി.കെ പാണ്ഡെ അറിയിച്ചു. എന്നാൽ റൈഫിൾ ഒരു ചുമലിൽ നിന്ന്​ മറ്റേതിലേക്ക്​ മാറ്റാൻ ശ്രമിച്ചതായിരുന്നു എന്നാണ്​ പവാർ പറയുന്നത്​. പവാറി​​​െൻറ ആരോഗ്യ നിലയും മുൻകാല റെക്കോർഡുകളും പൊലീസ്​ പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - Constable aims gun at Congress’s Kamal Nath at MP airport, suspended -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.